സുഡാനിലെ വിമാനാപകടം; മരണം 46 ആയി
Wednesday, February 26, 2025 4:59 PM IST
ഖാർത്തും: സുഡാനിൽ സൈനിക വിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 46 ആയി. ഉദ്യോഗസ്ഥരും സാധാരണക്കാരും ഉൾപ്പടെ ഉള്ളവരാണ് മരിച്ചത്. തലസ്ഥാനമായ ഖാർത്തൂമിന്റെ പ്രാന്തപ്രദേശത്താണ് അപകടമുണ്ടായത്.
വ്യോമതാവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ വിമാനം തകർന്നുവീണുവെന്നും സൈനിക ഉദ്യോഗസ്ഥരും സാധാരണക്കാരും കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും പുറത്തുവിട്ട പ്രസ്താവനയിൽ സൈന്യം അറിയിച്ചു.
ഗ്രേറ്റർ ഖാർത്തൂമിന്റെ ഭാഗമായ ഓംദുർമാനിലെ ഏറ്റവും വലിയ സൈനിക കേന്ദ്രങ്ങളിലൊന്നായ വാദി സെയ്ദ്ന വ്യോമതാവളത്തിന് സമീപമാണ് അപകടം നടന്നത്.