വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസ്; സസ്പെൻഷനിലായിരുന്ന സിഐ അറസ്റ്റിൽ
Wednesday, February 26, 2025 4:48 PM IST
കോട്ടയം: വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ സർക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ. ചങ്ങനാശേരി സ്വദേശി സി.പി.സജയനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ തോപ്പുംപടി സ്റ്റേഷനിലെ ഇൻസ്പെക്ടർ ആയിരുന്നു.
ഏറെ നാളായി സസ്പെൻഷനിലായിരുന്നു സജയൻ . കോട്ടയത്തെ കാൻ അഷ്വർ എന്ന സ്ഥാപനം ആണ് തട്ടിപ്പ് നടത്തിയത്. സ്ഥാപനം ഉടമ ആയ പ്രീതി മാത്യുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
മുഖ്യ പ്രതിയെ തട്ടിപ്പ് നടത്താൻ സഹായിച്ച ആളാണ് പോലീസുകാരനായ സജയനെന്നാണ് വിവരം.