ടാര്‍ജറ്റ് തികയ്ക്കാന്‍ വ്യാജക്കേസുകള്‍: ട്രാഫിക് പോലീസിനെതിരേ ഉന്നതതല അന്വേഷണം
Wednesday, February 26, 2025 4:19 PM IST
ചേര്‍ത്തല: ടാര്‍ജറ്റ് തികയ്ക്കാന്‍ ചേര്‍ത്തല ട്രാഫിക് പോലീസ് വ്യാജക്കേസുകളെടുക്കുന്നുവെന്ന പരാതിയില്‍ പോലീസ് ഉന്നത തലത്തില്‍ അന്വേഷണം ആരംഭിച്ചു.
കേസ് എടുക്കുമ്പോള്‍ കുറ്റകൃത്യം നടന്ന സ്ഥലം കൃത്യമായിരിക്കണമെന്നുള്ള സാമാന്യമായ നടപടിക്രമം പോലും പാലിക്കാതെയുള്ള ചേര്‍ത്തല ട്രാഫിക് പോലീസിന്റെ വീഴ്ചകളാണ് പ്രത്യേകമായി അന്വേഷിക്കുക.
കഴിഞ്ഞദിവസം നടക്കാവ് റോഡില്‍ നടന്ന ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട് കേസ് എടുത്ത ചേര്‍ത്തല ട്രാഫിക് പോലീസ് കുറ്റകൃത്യം നടന്നസ്ഥലം കോടതിക്കവലയ്ക്ക് സമീപമാണെന്ന് കളവായി രേഖപ്പെടുത്തിയത് വാർത്തയായിരുന്നു. വിഷയം പോലീസിന്റെ ഉന്നതതലത്തില്‍ ഗൗരവമായി എടുത്തിരിക്കുകയാണ്.
അതേസമയം, പോലീസിന്റെ ഇത്തരം നടപടികള്‍ക്കെതിരേ നഗരത്തിലെ വ്യാപാരികളില്‍ പ്രതിഷേധം ശക്തമാണ്.