തമിഴ് നാട്ടിൽ എൻഡിഎ സർക്കാർ രൂപീകരിക്കും: അമിത് ഷാ
Wednesday, February 26, 2025 4:01 PM IST
ചെന്നൈ: 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തമിഴ് നാട്ടിൽ എൻഡിഎ സഖ്യം വൻ വിജയം നേടി അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തെ അഴിമതി എൻഡിഎ സർക്കാർ അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
"തമിഴ് നാട്ടിൽ നിലവിലുള്ളത് അഴിമതി സർക്കാരാണ്. ഡിഎംകെ അഴിമതി പാർട്ടിയായി മാറി. ഡിഎംകെയിലെ നേതാക്കളെല്ലാം പല കേസുകളിലും ഉൾപ്പെട്ടവരാണ്.'-അമിത് ഷാ പറഞ്ഞു.
ഡിഎംകെ സർക്കാരിനെ സംസ്ഥാനത്തെ ജനങ്ങൾ മടുത്തു. അവർ മാറ്റത്തിനായി ആഗ്രഹിക്കുന്നു. ഡബിൾ എൻജിൻ സർക്കാരിനായി അവർ കാത്തിരിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. അതിനാൽ തന്നെ 2026ൽ എൻഡിഎ വൻ വിജയം നേടുമെന്നുറപ്പാണെന്നും അമിത് ഷാ അവകാശപ്പെട്ടു.