ചാമ്പ്യൻസ് ട്രോഫി: ഇംഗ്ലണ്ടിനെതിരേ അഫ്ഗാന് ടോസ്, ബാറ്റിംഗ്
Wednesday, February 26, 2025 2:30 PM IST
ലാഹോർ: ഐസിസി ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ടിനെതിരേ അഫ്ഗാനിസ്ഥാന് ബാറ്റിംഗ്. ലാഹോർ ഗദ്ദാഫി സ്റ്റേഡിയത്തിൽ ടോസ് നേടിയ അഫ്ഗാൻ നായകൻ ഹഷ്മത്തുള്ള ഷാഹിദി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഓസ്ട്രേലിയയ്ക്കെതിരേ ഇറങ്ങിയ അതേ ടീമിനെ നിലനിർത്തിയാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്. അതേസമയം, ദക്ഷിണാഫ്രിക്കയ്ക്കെതിരേ കളിച്ച ഇലവനിൽ മാറ്റമില്ലാതെയാണ് അഫ്ഗാനിസ്ഥാനും എത്തുന്നത്.
അഫ്ഗാനിസ്ഥാൻ പ്ലേയിംഗ് ഇലവൻ: ഇബ്രാഹിം സദ്രാൻ, റഹ്മത്തുള്ള ഗുർബാസ്, സെദിഖുള്ള അതാൽ, റഹ്മത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റൻ), അസ്മത്തുള്ള ഒമർസായ്, മുഹമ്മദ് നബി, ഗുൽബാദിൻ നയിബ്, റാഷിദ് ഖാൻ, നൂർ അഹമ്മദ്, ഫസൽഹഖ് ഫറൂഖി.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: ഫിൽ സാൾട്ട്, ബെൻ ഡക്കറ്റ്, ജാമി സ്മിത്ത്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ലർ (ക്യാപ്റ്റൻ), ലിയാം ലിവിംഗ്സ്റ്റൺ, ജാമി ഓവർടൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, മാർക്ക് വുഡ്.