തൃശൂരിൽ അന്പത്തിനാലുകാരനെ ഭിത്തിയിടിച്ച് കൊലപ്പെടുത്തി, പ്രതി പിടിയിൽ
Wednesday, February 26, 2025 1:26 PM IST
തൃശൂർ: പൊന്നൂക്കരയിൽ അന്പത്തിനാലുകാരനെ ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി. പൊന്നൂക്കര സ്വദേശി സുധീഷ് ആണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്ണു (38) ആണ് സുധീഷിനെ കൊലപ്പെടുത്തിയത്.
സംഭവത്തിൽ വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മദ്യ ലഹരിയിലാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു.
15 വർഷം മുമ്പ് സുധീഷിന്റെ സഹോദരിയെ വിഷ്ണു കളിയാക്കിയിരുന്നു. മദ്യലഹരിയിൽ സുധീഷിന് ഇക്കാര്യം ഓർമവന്നു. ഇതേചൊല്ലി സുധീഷും വിഷ്ണുവും തർക്കമായി. പിന്നീട് സുധീഷിന്റെ തല ഭിത്തിയിടിപ്പിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പരിക്കേറ്റ സുധീഷ് ചികിൽസയിലിരിക്കെ ഇന്ന് മരിക്കുകയായിരുന്നു. വിഷ്ണുവിന്റെയും സുധീഷിന്റെയും പൊതു സുഹൃത്ത് സുകുമാരന്റെ വീട്ടിൽ വച്ചായിരുന്നു അക്രമം.