"എല്ലാം നേടിത്തന്നത് സിഐടിയു ആണ്': ആശാവർക്കർമാർക്ക് മുന്നറിയിപ്പുമായി നേതാവിന്റെ ശബ്ദസന്ദേശം
Wednesday, February 26, 2025 12:30 PM IST
ആലപ്പുഴ: ആലപ്പുഴയിൽ ആശാവർക്കർമാർ വ്യാഴാഴ്ച നടത്താനിരിക്കുന്ന കളക്ടറേറ്റ് മാർച്ചിൽ പങ്കെടുക്കരുതെന്ന സിഐടിയു നേതാവിന്റെ ശബ്ദസന്ദേശം പുറത്ത്. ആശാവർക്കർമാരുടെ സിഐടിയു സംഘടനയുടെ വാട്സാപ് ഗ്രൂപ്പിലാണ് ശബ്ദസന്ദേശമെത്തിയത്.
സമരത്തില്‍ പങ്കെടുക്കാൻ പോകുന്നവർ യൂണിയനിൽനിന്ന് രാജിവച്ചശേഷം പോകണമെന്നും എല്ലാം നേടിത്തന്നത് സിഐടിയു ആണെന്നും ജില്ലാ നേതാവിന്റ ശബ്ദസന്ദേശത്തിൽ പറയുന്നു.
ആരെങ്കിലും വിളിച്ചാല്‍ സ്ഥലത്തില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറണം. സെക്രട്ടേറിയറ്റിനു മുന്നിൽ സമരമിരിക്കുന്നത് മുഴുവൻ ആശമാരല്ല, തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ ഉണ്ടെന്നും സിഐടിയു നേതാവ് പറയുന്നു.