കണ്ണൂർ ആറളം ഫാമിൽ തമ്പടിച്ച കാട്ടാനകളെ തുരത്താനുള്ള ദൗത്യത്തിനു തുടങ്ങും
Wednesday, February 26, 2025 10:53 AM IST
ആറളം: കണ്ണൂർ ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ച കാട്ടാനകളെ തുരത്താനുള്ള ദൗത്യം ഇന്ന് തുടങ്ങും. അമ്പതോളം കാട്ടാനകളാണ് പുനരധിവാസ മേഖലയിലുള്ളത്.
രണ്ട് സംഘങ്ങളായി തിരിഞ്ഞാകും വനം വകുപ്പിന്റെ ദൗത്യം. പ്രദേശത്തെ സോളാർ ഫെൻസിംഗ് ലൈൻ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കാനുള്ള ജോലിയും ഉടൻ തുടങ്ങും.
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളിയുടെയും ലീലയുടെയും മക്കൾക്ക് നഷ്ടപരിഹാര തുകയിലെ ആദ്യ ഗഡുവായ അഞ്ച് ലക്ഷം കൈമാറി. വന്യജീവി ആക്രമണങ്ങൾക്കെതിരെ സണ്ണി ജോസഫ് എംഎൽഎ ഇന്ന് ഇരിട്ടിയിൽ ഉപവാസം നടത്തും.