വടക്കാഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു; പ്രതി ഒളിവിൽ
Wednesday, February 26, 2025 10:44 AM IST
തൃശൂർ: വടക്കാഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു. വടക്കാഞ്ചേരി സ്വദേശി സേവ്യർ (45) ആണ് കൊല്ലപ്പെട്ടത്. സേവ്യറിനൊപ്പമുണ്ടായിരുന്ന അനീഷിനും കുത്തേറ്റു.
ക്രിമിനൽ കേസിലെ പ്രതിയായ വിഷ്ണുവാണ് കുത്തിയത്. സേവ്യറും അനീഷും വിഷ്ണുവിനെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ചിരുന്നു.
മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് സേവ്യർ മരിച്ചത്. പ്രതി ഒളിവിലാണ്. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.