ചാമ്പ്യൻസ് ട്രോഫി: പ്രതീക്ഷ നിലനിർത്താൻ അഫ്ഗാനിസ്ഥാനും ഇംഗ്ലണ്ടും ഇന്ന് കളത്തിലിറങ്ങും
Wednesday, February 26, 2025 9:54 AM IST
ലാഹോർ: തോൽവിയിൽനിന്ന് കരകയറി പ്രതീക്ഷ നിലനിർത്താൻ അഫ്ഗാനിസ്ഥാനും ഇംഗ്ലണ്ടും ഇന്ന് ചാന്പ്യൻസ് ട്രോഫി മത്സരത്തിനിറങ്ങും.
ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2.30നാണ് മത്സരം. 2023 ലോകകപ്പിൽ ഇംഗ്ലീഷ് നിരയെ 69 റണ്‍സിന് വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് അഫ്ഗാനിറങ്ങുന്നത്.
ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 107 റണ്‍സിന്റെ വൻ തോൽവി ഏറ്റുവാങ്ങിയ അഫ്ഗാന് സെമിയിൽ കടക്കാൻ ജയം കൂടിയേ തീരൂ.