വിദ്യാർഥികൾക്ക് ലഹരി എത്തിച്ചിരുന്ന യുവാവ് അറസ്റ്റിൽ
Wednesday, February 26, 2025 7:37 AM IST
തിരുവനന്തപുരം: സ്കൂൾ കോളജ് വിദ്യാർഥികൾക്ക് വിൽപന നടത്താനെത്തിച്ച കഞ്ചാവും മയക്കുമരുന്ന് ഗുളികകളും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ഇളംകുളം സ്വദേശി റോളക്സ് പുലി എന്ന അംബേദ്കറാണ് (27) അറസ്റ്റിലായത്.
ആറ്റിങ്ങൽ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തോട്ടവാരം ബൈപ്പാസിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കോളജ് വിദ്യാർഥികൾക്ക് കഴിഞ്ഞ കുറേനാളുകളായി സിന്തറ്റിക് മയക്കുമരുന്നുകളം കഞ്ചാവും ഇയാൾ വിൽക്കുന്നതായി പോലിസ് പറയുന്നു.
ഇയാൾക്കെതിരെ നിരവധി ലഹരിമരുന്ന് കടത്ത് കേസുകളും വിവിധ സ്റ്റേഷനുകളിലുണ്ട്.ആറ്റിങ്ങലിൽ വിവിധ സ്ഥലങ്ങളിലായി വിതരണം ചെയ്യാനായി കൊണ്ടുവന്ന 75ഓളം മയക്കുമരുന്ന് ഗുളികകളും 6.1ഗ്രാം മെത്താംഫിറ്റമിൻ, 23ഗ്രാം കഞ്ചാവ് എന്നിവ ഇയാളിൽ നിന്ന് കണ്ടെടുത്തു.