മൂന്നാം മത്സരവും മഴ മുടക്കി; അയർലൻഡിനെതിരായ ടി20 പരന്പര സ്വന്തമാക്കി സിംബാബ്വെ
Wednesday, February 26, 2025 7:00 AM IST
ഹരാരെ: അയർലൻഡിനെതിരായ ടി20 പരന്പര സ്വന്തമാക്കി സിംബാബ്വെ. മൂന്നാം മത്സരവും മഴ മുടക്കിയതോടെയാണ് പരന്പര സിംബാബ്വെ പരന്പര നേടിയത്. മൂന്ന് മത്സരങ്ങളുടെ പരന്പരയിലെ ആദ്യ മത്സരം മഴ മുടക്കിയപ്പോൾ രണ്ടാം മത്സരത്തിൽ സിംബാബ്വെ വിജയിച്ചിരുന്നു.
ഇതോടെയാണ് പരന്പര വിജത്തിലേയ്ക്ക് സിംബാബ്വെ എത്തിയത്. മൂന്നാം ടി20 യുടെ ടോസ് പോലും മഴ കാരണം വൈകിയാണ് നടന്നത്. പിന്നീട് മഴയ്ക്ക് ശമനമായപ്പോൾ 18 ഓവർ വീതമുള്ള മത്സരം നത്താൻ തീരുമാനിച്ചു.
ടോസ് നേടിയ അയർലൻഡ് സിംബാബ്വെയെ ബാറ്റിംഗിനയച്ചു. 18 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 142 റൺസാണ് സിംബാബ്വെ നേടിയത്. നായകൻ സിക്കന്ദർ റാസ 34 റൺസെടുത്ത് ടോപ് സ്കോററായി. ടോണി മുനിയോംഗയും തഷിംഗ മുസേകിവയും 26 റൺസ് വീതമെടുത്തു.
എന്നാൽ അയർലൻഡ് ബാറ്റ് ചെയ്യാനിരിക്കെ മഴ വീണ്ടും എത്തി. ഓവർ കുറച്ച് മത്സരം നടത്താൻ ശ്രമിച്ചെങ്കിലും മഴ ശമിക്കാത്തതിനെ തുടർന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു.