ഇന്തോനേഷ്യയിൽ ഭൂചലനം; ആളപായമില്ല
Wednesday, February 26, 2025 5:27 AM IST
ജക്കാർത്ത: ഇന്തോനേഷ്യൻ ദ്വീപായ സുലവേസിക്ക് സമീപം ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
യുഎസ്ജിഎസ് പ്രകാരം, പ്രാദേശിക സമയം രാവിലെ ബുധനാഴ്ച 6:55 ന് 10 കിലോമീറ്റർ (6.2 മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. വടക്കൻ സുലവേസി പ്രവിശ്യയ്ക്കടുത്താണ് പ്രഭവകേന്ദ്രം.