തിരുപ്പത്തൂരിലെ സര്‍ക്കാര്‍ സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ അധ്യാപകന്റെ ലൈംഗികാതിക്രമം
Wednesday, February 26, 2025 5:04 AM IST
ചെന്നൈ: തിരുപ്പത്തൂരിലെ സര്‍ക്കാര്‍ സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ അധ്യാപകന്റെ ലൈംഗികാതിക്രമം. ആറ് വിദ്യാര്‍ഥികളാണ് ലൈംഗികാതിത്രമത്തിന് ഇരയായത്. സംഭവത്തിൽ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപകനായ പ്രഭുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുപ്പത്തൂരിലെ വാണിയമ്പാടിക്ക് സമീപമുള്ള ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. ഏഴാം ക്ലാസില്‍ പഠിക്കുന്ന ആറ് വിദ്യാര്‍ഥികളാണ് അധ്യാപകനെതിരെ പരാതി നല്‍കിയത്.
കമ്പ്യൂട്ടര്‍ പരീക്ഷയ്ക്കിടെ ലാബില്‍ വച്ച് അധ്യാപകന് അശ്ലീലചുവയോടെ സംസാരിച്ചു. ശേഷം ശരീരത്ത് സ്പര്‍ശിച്ചു. തടയാന്‍ ശ്രമിച്ചപ്പോള്‍ പരീക്ഷയ്ക്ക് തോല്‍പ്പിക്കുമെന്നും പുറത്ത് പറയരുതെന്നും ഭീഷണിപ്പെടുത്തി.
കുട്ടികള്‍ ചൈള്‍ഡ് ലൈന്‍ നമ്പറില്‍ വിളിച്ചാണ് വിവരമറിയിച്ചത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പോലീസുമായി സ്കൂളിലെത്തി ആറ് പേരുടെയും മൊഴിയെടുത്തു. സ്കൂളില്‍ തന്നെയുണ്ടായിരുന്ന അധ്യാപകന് പ്രഭുവിനെ അറസറ്റും ചെയ്തു.
ഇയാള്‍ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപകനാണ്. ഇയാള്‍ കൂടുതല്‍ കുട്ടികളോട് അതിക്രമം കാട്ടിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരുകയാണ്. സ്കൂളിലെ കുട്ടികള്‍ക്ക് പ്രത്യേക കൗണ്‍സിലിങ് നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.