ബൈക്കിൽ ഒളിച്ച് കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ
Wednesday, February 26, 2025 2:31 AM IST
വയനാട്: എംഡിഎംഎയുമായി യുവാവ് പിടിയിൽ. തിരൂരങ്ങാടി ചെറുമുക്ക് എടക്കണ്ടത്തില്‍ വീട്ടില്‍ ഷഫീഖ് (30) ആണ് പിടിയിലായത്.
തിങ്കളാഴ്ച ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയിലെ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. 93.84ഗ്രാം എംഡിഎംഎ ഇയാളുടെ പക്കൽനിന്ന് പിടിച്ചെടുത്തു.
ബൈക്കിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. ബൈക്കിൽ ഗുണ്ടല്പെട്ട് ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് പോകുകയായിരുന്നു പ്രതി.