എട്ട് ചാക്ക് ഹാൻസുമായി യുവാവ് പിടിയിൽ
Wednesday, February 26, 2025 1:26 AM IST
കല്‍പ്പറ്റ: ഹാൻസ് കടത്താൻ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിൽ. വയനാട് കമ്പളക്കാട് സ്വദേശി അസ്ലം (36) ആണ് പിടിയിലായത്.
ചൊവ്വാഴ്ച പുലര്‍ച്ചെ കമ്പളക്കാട് ഭാഗത്തു നിന്നും പറളിക്കുന്ന് ഭാഗത്തേക്ക് ഓട്ടോയില്‍ ഹാൻസ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. എട്ട് ചാക്ക് ഹാൻസാണ് ഇയാളുടെപക്കൽനിന്ന് പിടിച്ചെടുത്തത്.
1,595 പാക്കറ്റ് ഹാന്‍സാണ് എട്ട്ചാക്കുകളിലായി ഉണ്ടായിരുന്നത്. കൂടിയ തുകയ്ക്ക് ചില്ലറ വില്‍പ്പന ലക്ഷ്യമിട്ടാണ് ഹാന്‍സ് എത്തിച്ചത്.