പാതി വില തട്ടിപ്പ്; എസ്പിഐഎആർഡിഎസ് ചെയർപേഴ്സണെ ഇഡി ചോദ്യംചെയ്തു
Tuesday, February 25, 2025 10:22 PM IST
ഇടുക്കി: പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്പിഐഎആർഡിഎസ് ചെയർപേഴ്സൺ ഷിബു സുരേഷിനെ ഇഡി ചോദ്യംചെയ്തു. ഇടുക്കി കുമളിയിലെ വീട്ടിൽവച്ചായിരുന്നു ചോദ്യംചെയ്യൽ.
ചോദ്യംചെയ്യൽ 10 മണിക്കൂർ നീണ്ടുനിന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകൾ ഇഡിക്ക് ലഭിച്ചതായാണ് വിവരം.
തുടർ നടപടികൾക്കായി രേഖകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.