കോളജ് ആധ്യാപകന്റെ കാർ തടഞ്ഞു നിർത്തി ഫോറസ്റ്റ് റേഞ്ച് ഓഫീസർ മർദിച്ചതായി പരാതി
Tuesday, February 25, 2025 9:26 PM IST
തിരുവനന്തപുരം: കോളജ് ആധ്യാപകനെ ഫോറസ്റ്റ് റേഞ്ച് ഓഫീസർ മർദിച്ചതായി പരാതി. പെരിങ്ങമല ഇഖ്ബാൽ ട്രെയിനിംഗ് കോളജ് അധ്യാപകൻ എ. ബൈജുവിനാണ് മർദനമേറ്റത്.
പാലോട് റേഞ്ച് ഓഫീസർ സുധീഷിനെതിരേയാണ് പരാതി. ചൊവ്വാഴ്ച പുലർച്ചെയാണ് പരാതിക്കടിസ്ഥാനമായ സംഭവം. കോഴിക്കോട്ടുനിന്ന് കാറിൽ യാത്രചെയ്യുകയായിരുന്ന ബൈജുവിന്റെ വാഹനത്തിന് മൈലങ്ങോട് വനത്തിന് സമീപത്തുവെച്ച് റേഞ്ച് ഓഫീസർ കൈകാണിച്ചു.
എന്നാൽ യൂണിഫോമിൽ അല്ലായിരുന്നതിനാൽ വാഹനം നിർത്തിയില്ല. തുടർന്ന് റേഞ്ച് ഓഫീസിന് മുന്നിലെത്തിയപ്പോൾ ഒരു ഗാർഡ് വാഹനം തടയുകയും റേഞ്ച് ഓഫീസർ സ്ഥലത്ത് എത്തി വാക്കുതർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. പിന്നാലെ ഓഫീസിലേക്ക് കൊണ്ടുപോയി അസഭ്യംപറഞ്ഞതായും പലതവണ മുഖത്ത് അടിച്ചതായും ഭീഷണിപ്പെടുത്തിയതായുമാണ് പരാതി.