ആ​ല​പ്പു​ഴ: ഗു​ണ്ട​ക​ൾ​ത​മ്മി​ൽ ന​ടു​റോ​ഡി​ൽ ക​ത്തി​ക്കു​ത്ത്. ആ​ല​പ്പു​ഴ ചെ​ട്ടി​ക്കാ​ട് ആ​ണ് സം​ഭ​വം. ഗു​ണ്ട​ക​ളാ​യ തു​മ്പി ബി​നു​വും ജോ​ൺ​കു​ട്ടി​യു​മാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്.

പ​ര​സ്പ​ര​മു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ഇ​രു​വ​ർ​ക്കും കു​ത്തേ​റ്റു. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് ഇ​വ​ർ. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ജം​ഗ്ഷ​നി​ൽ മീ​ൻ ത​ട്ട് ഇ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ​രി​ക്കേ​റ്റ ഗു​ണ്ട​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.