കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷൽ വില്ലേജ് ഓഫീസർ പിടിയിൽ
Tuesday, February 25, 2025 4:58 PM IST
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷൽ വില്ലേജ് ഓഫീസർ പിടിയിൽ. കോട്ടയം മണിമല വെള്ളാവൂർ സ്പെഷൽ വില്ലേജ് ഓഫീസർ അജിത്താണ് പിടിയിലായത്.
ഇന്ന് ഉച്ചയോടെയാണ് അജിത്തിനെ വില്ലേജ് ഓഫീസിൽ നിന്നും വിജിലൻസ് സംഘം പിടികൂടിയത്. പരാതിക്കാരനിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായാണ് ഇയാൾ സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങിയത്. കേസിൽ വില്ലേജ് ഓഫീസർ ജിജു സ്കറിയയെ രണ്ടാം പ്രതിയായി ചേർത്തിട്ടുണ്ട്.