മരം മുറിക്കുന്നതിനിടെ കൊമ്പ് ഒടിഞ്ഞു വീണ് യുവാവ് മരിച്ചു
Tuesday, February 25, 2025 3:58 PM IST
കല്‍പ്പറ്റ: മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് ദേഹത്തു വീണ് യുവാവ് മരിച്ചു. താഴെ അരപ്പറ്റ പേരങ്കില്‍ പ്രശാന്ത് എന്ന കുട്ടന് (42) ആണ് മരിച്ചത്.
തിങ്കളാഴ്ച മുക്കംകുന്നില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മരം മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മുറിച്ച മരം മറ്റൊരു മരത്തിലേക്കു വീഴുകയും ആ മരത്തിന്റെ കൊമ്പ് പൊട്ടി പ്രശാന്തിന്റെ ദേഹത്തേക്ക് വീഴുകയുമായിരുന്നു.
തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.