ലോഡിംഗ് തൊഴിലാളി കടന്നൽ കുത്തേറ്റ് മരിച്ചു
Tuesday, February 25, 2025 10:31 AM IST
പത്തനംതിട്ട പെരുനാട്ടിൽ ലോഡിംഗ് തൊഴിലാളി കടന്നൽ കുത്തേറ്റു മരിച്ചു. റെജികുമാർ (58) ആണ് മരിച്ചത്.
തിങ്കളാഴ്ചയാണ് സംഭവം. തടി കയറ്റുന്നതിനിടെയാണ് കടന്നൽ കുത്തേറ്റത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.