പൊന്നാനിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു
Tuesday, February 25, 2025 8:49 AM IST
മലപ്പുറം: പൊന്നാനിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പൊന്നാനി നരിപ്പറമ്പ് അതളൂർ സ്വദേശി ഇസ്മായിൽ (34) ആണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ അതളൂർ സ്വദേശികളായ ശരീഫ്, സമദ്, എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസ്മായിലിന്റെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.