ബംഗാൾ ഉൾക്കടലിൽ ഭൂചലനം
Tuesday, February 25, 2025 8:41 AM IST
ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ ഭൂചലനം. റിക്ടർ സ്കെയിൽ 5.1 തീവ്രത രേഖപ്പെടുത്തി. പുലർച്ചെ 6.10ന് ഒഡീഷയിലെ പുരിക്ക് സമീപമാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ 91 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.