ഉത്തരം പറയാതിരുന്ന വിദ്യാർഥിക്ക് ക്രൂര മർദനം; യുപിയിൽ അധ്യാപകൻ അറസ്റ്റിൽ
Tuesday, February 25, 2025 6:40 AM IST
ലഖ്നോ: ക്ലാസിൽ ചോദ്യത്തിന് ഉത്തരം പറയാതിരുന്ന വിദ്യാർഥിയെ ക്രൂര മർദനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ. ഉത്തർപ്രദേശിൽ ആണ് സംഭവം.
സ്വകാര്യ സ്കൂൾ അധ്യാപകനായ ഹർഷിത് തിവാരിയെ പോലീസ് അറസ്റ്റുചെയ്തു. 10 വയസുകാരനാണ് ക്രൂര മർദനത്തിനിരയായത്.
പരിശോധനയിൽ കുട്ടിയുടെ കാൽ ഒടിഞ്ഞതായി കണ്ടെത്തി. കുട്ടിയുടെ കേൾവിശക്തിക്ക് തകരാർ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. മർദനത്തിനു മുമ്പ് പ്രതി ജാതിയതിക്ഷേപം നടത്തിയതായും തുടർന്ന് ക്രൂരമായി മർദിക്കുകയും കുട്ടിയുടെ ശരീരത്തിൽ കയറി ഇരുന്നതായുമാണ് വിവരം.