പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥിനി മ​രി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ഏ​ലം​കു​ളം എ​റ​യ​ത്ര വീ​ട്ടി​ൽ ഫാ​ത്തി​മ അ​ൻ​സി​യ(18)​യാ​ണ് മ​രി​ച്ച​ത്.

ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന സു​ഹൃ​ത്ത് കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി പു​ത്ത​ലം​വീ​ട്ടി​ൽ ഷ​മീ​ർ പ​രു​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പെ​ട്ടു. പ​ട്ടാ​മ്പി - പു​ലാ​മ​ന്തോ​ൾ പാ​ത​യി​ൽ വ​ള്ളൂ​ർ ര​ണ്ടാം മൈ​ൽ​സി​ന​ടു​ത്ത് ബൈ​ക്ക് ടാ​ങ്ക​ർ ലോ​റി​യി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഷെ​മീ​റും ഫാ​ത്തി​മ​യും സ​ഞ്ച​രി​ച്ച ബൈ​ക്ക് ടാ​ങ്ക​ർ ലോ​റി​യി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ ഫാ​ത്തി​മ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റി​രു​ന്നു.

ഉ​ട​ൻ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ല​ബാ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​രാ​മെ​ഡി​ക്ക​ലി​ൽ ഫാ​ർ​മ​സി ഡി​പ്ലോ​മ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു ഫാ​ത്തി​മ അ​ൻ​സി​യ.