ലാലിഗ: സെവിയ-മല്ലോർക്ക മത്സരം സമനിലയിൽ
Tuesday, February 25, 2025 3:39 AM IST
മാഡ്രിഡ്: ലാലിഗയിൽ സെവിയ-മല്ലോർക്ക മത്സരം സമനിലയിൽ. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
സെവിയയ്ക്ക് വേണ്ടി കിക്കെ സലാസാണ് ഗോൾ നേടിയത്. മാർട്ടിൻ വാൽജന്റ് ആണ് മല്ലോർക്കയ്ക്കായി ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ സെവിയയ്ക്ക് 32 പോയിന്റും മല്ലോർക്കയ്ക്ക് 35 പോയിന്റും ആയി. നിലവിൽ ലീഗ് പോയിന്റ് ടേബിളിൽ മല്ലോർക്ക എട്ടാം സ്ഥാനത്തും സെവിയ പതിനൊന്നാമതും ആണ്.