ചേർത്തലയിൽ ജാമ്യത്തിലിറങ്ങിയ പ്രതി തൂങ്ങി മരിച്ചനിലയിൽ
Tuesday, February 25, 2025 2:20 AM IST
ചേര്‍ത്തല: അയല്‍വാസിയുടെ ചെവി കടിച്ചുമുറിച്ച കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍. പള്ളിപ്പുറം സ്വദേശി കെ.ജി. രജീഷിനെ (43) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ടോടെയാണ് ഇയാളെ വീട്ടിൽ മരിച്ചനിലിയിൽ കണ്ടെത്തിയത്. ഈ മാസം 10-ന് ആണ് ഇയാൾ അയല്‍വാസിയുടെ ചെവി കടിച്ചു പറിച്ചത്.
തുടർന്ന് ഇയാൾ റിമാൻഡിൽ ആയിരുന്നു. പിന്നീട് ഈ മാസം 22-നാണ് ജാമ്യത്തിലിറങ്ങിയത്.