അനാഥാലയത്തിനു നേരെ കല്ലേറ്; ചോദ്യംചെയ്ത യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു
Tuesday, February 25, 2025 12:51 AM IST
തിരുവനന്തപുരം: അനാഥാലയത്തിൽ കല്ലെറിഞ്ഞ അക്രമികളെ ചോദ്യംചെയ്തതിന് യുവാവിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ശനിയാഴ്ച രാത്രി പത്തോടെ കോവളത്താണ് സംഭവം.
കോവളം കെഎസ് റോഡ് രത്ന വിലാസത്തിൽ അഭിലാഷിനാണ് (21) കുത്തേറ്റത്. സംഭവത്തിൽ മുട്ടയ്ക്കാട് അരിവാൾ കോളനി സ്വദേശി കാട്ടിലെ കണ്ണൻ എന്ന വിമൽ മിത്രയെ (25) പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന അമൽ, അബി, അക്ഷയ്, വിഷ്ണു എന്നിവർ ഒളിവിലാണ്. പ്രതികൾ അനാഥാലയത്തിലേക്ക് കല്ലെറിഞ്ഞത് അഭിലാഷ് ചോദ്യം ചെയ്തതാണ് സംഭവങ്ങളുടെ തുടക്കമെന്ന് പോലീസ് പറഞ്ഞു.