ചാമ്പ്യൻസ് ട്രോഫി; ന്യൂസിലന്‍ഡിന് തകർപ്പൻ ജയം
Monday, February 24, 2025 11:20 PM IST
റാവല്‍പിണ്ടി: ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് എ യിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ന്യൂസിലന്‍ഡിന് അഞ്ചുവിക്കറ്റ് ജയം. സ്കോർ: ബംഗ്ലാദേശ് 236/9, ന്യൂസിലൻഡ് 240/5 (46.1). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 236 റൺസ് നേടി.
അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ നജ്മുൽ ഹുസെയ്ന്‍ ഷാന്റോയുടെ ഇന്നിംഗ്സാണ് ബംഗ്ലദേശിനെ പൊരുതാവുന്ന സ്കോറിലേക്കെത്തിച്ചത്. 110 പന്തുകൾ നേരിട്ട ബംഗ്ലദേശ് ക്യാപ്റ്റൻ 77 റൺസെടുത്തു പുറത്തായി. ജേക്കർ അലി 55 പന്തിൽ 45 റൺസ് നേടി.
ബംഗ്ലാദേശ് ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലന്‍ഡിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. ആദ്യ ഓവറില്‍ തന്നെ കഴിഞ്ഞ മത്സരത്തിലെ ഹീറോ വില്‍ യങ്ങിനെ നഷ്ടമായി. താരം ഡക്കായി പുറത്തുപോയതിന് പിന്നാലെ കെയിന്‍ വില്ല്യംസണും മടങ്ങി.
സെഞ്ചുറിയുമായി (112) രചിൻ രവീന്ദ്രയുടെ പോരാട്ടമാണ് കിവീസിന് അനായാസ വിജയം സമ്മാനിച്ചത്. ടോം ലതാം (55) അർധ സെഞ്ചുറിയുമായി മികച്ച പിന്തുണ നൽകി. കോൺവേ 30 റൺസ് നേടി.
ന്യൂസിലന്‍ഡിനായി ബ്രേസ്വെല് നാലുവിക്കറ്റെടുത്തപ്പോള്‍ വില്ല്യം ഒറൗര്‍ക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി. ബ്രേസ്വെല്ലിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.