ആറളത്ത് തമ്പടിച്ച ആനകളെ ഉടൻ കാട്ടിലേക്ക് തുരത്തും
Monday, February 24, 2025 7:04 PM IST
കണ്ണൂർ: ആറളം ഫാമിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ ഇന്ന് രാത്രി മുതൽ കാട്ടിലേക്ക് തുരത്തി ഓടിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. കാട്ടാന ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ടതിനെ തുടർന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ് തീരുമാനം.
ആർആർടിയുടെ എണ്ണം വർധിപ്പിക്കും. ചില പ്രദേശങ്ങളിൽ താത്കാലിക തൂക്കുവൈദ്യുത വേലി സ്ഥാപിക്കും. ദുരന്തനിവാരണ ഫണ്ടിൽ നിന്നും പണം അനുവദിക്കും. അടിക്കാടുകൾ വെട്ടുന്നതിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കേണ്ടത് ആറളം ഫാമാണ്.
വനമേഖലയിൽ സിസിഎഫ് നേരിട്ട് സ്ഥലം സന്ദർശിച്ചു നടപടി സ്വീകരിക്കും. മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് താത്കാലിക ജോലി നൽകുമെന്നും മന്ത്രി പറഞ്ഞു.