വന്യജീവി ആക്രമണം; വ്യാഴാഴ്ച ഉന്നതതല യോഗം
Monday, February 24, 2025 5:08 PM IST
തിരുവനന്തപുരം: വന്യജീവി ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി ഉന്നതതല യോഗം വിളിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30ന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുന്നത്.
യോഗത്തിൽ വന്യജീവി ആക്രമണം തടയാൻ സ്വീകരിച്ച നടപടികള്‍ വിലയിരുത്തും. വനം, ധനകാര്യ, റവന്യൂ, തദ്ദേശ സ്വയംഭരണം, വൈദ്യുതി, ആരോഗ്യം, ജലസേചനം വകുപ്പ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും പങ്കെടുക്കും.
കഴിഞ്ഞ 12ന് വനം വകുപ്പ് ആസ്ഥാനത്ത് ഉന്നതതല യോഗം ചേര്‍ന്നിരുന്നു. യോഗത്തിൽ വന്യജീവി ആക്രമണം നേരിടുന്നതിന് പത്തു മിഷനുകള്‍ തയാറാക്കിയിരുന്നു. ഈ മിഷന്റെ നിലവിലെ സ്ഥിതിയും വ്യാഴാഴ്ച ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യും.