അനുനയനീക്കം; തരൂരിനെ വിളിച്ച് സുധാകരൻ
Monday, February 24, 2025 4:51 PM IST
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച ശശിതരൂർ എംപിയുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ സംസാരിച്ചു. പരാതികൾ ചർച്ച ചെയ്തു പരിഹരിക്കുമെന്ന് അദ്ദേഹം തരൂരിന് ഉറപ്പു നൽകിയതായി സൂചനയുണ്ട്.
എടുത്ത് ചാടി പ്രതികരിക്കുതെന്ന് തരൂരിനോട് സുധാകരൻ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് തിരിച്ചു വരവിന്റെ പാതയിലാണ്. ഇതിനിടയടിലുണ്ടാകുന്ന ഇത്തരം വിവാദങ്ങള്‍ തരൂരിന്റെ പൊതു സമ്മതിക്ക് തന്നെ ദോഷം ചെയ്യും.
പാര്‍ട്ടിക്കെതിരെ പറഞ്ഞാൽ അണികള്‍ ഉള്‍ക്കൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞു. തരൂരിന് വീഴ്ച പറ്റിയെന്ന് ആര്‍എസ്എപി വിമര്‍ശിച്ചു.