മുക്കത്ത് പുലിയിറങ്ങി; വളര്‍ത്തുനായയെ കടിച്ചുകൊന്നെന്ന് നാട്ടുകാര്‍
Monday, February 24, 2025 1:18 PM IST
കോഴിക്കോട്: മുക്കം തോട്ടുമുക്കത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍. വളര്‍ത്തുനായയെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തി. നായയുടെ ജഡം പാതി ഭക്ഷിച്ച നിലയിലാണ്.
കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം മാടാമ്പി മാത്യുവിന്റെ വീട്ടിലെ നായയെയാണ് പുലി പിടിച്ചത്.
അതേസമയം വനംവകുപ്പ് പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. സ്ഥലത്ത് ഇന്ന് വൈകിട്ടോടെ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.