വന്യമൃഗശല്യം തടയാൻ നടപടി സ്വീകരിക്കും: എ.എൻ. ഷംസീർ
Monday, February 24, 2025 12:59 PM IST
തളിപ്പറമ്പ്: വന്യമൃഗാക്രമണം തടഞ്ഞ് ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കാൻ വനംമന്ത്രിയുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ.
ഞായറാഴ്ച ആറളം ഫാമിൽ കാട്ടാനായാക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളി, ലീല ദന്പതികൾക്ക് അന്ത്യോപചാരം അർപ്പിക്കാൻ പോസ്റ്റ്മോർട്ടം നടക്കുന്ന കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ എത്തിയതായിരുന്നു സ്പീക്കർ. മെഡിക്കൽ കോളജിലുണ്ടായിരുന്ന ദന്പതികളുടെ ബന്ധുക്കളോടും നാട്ടുകാരോടും വനം, പോലീസ് ഉദ്യോഗസ്ഥരോടും സ്പീക്കർ വിവരങ്ങൾ അന്വേഷിച്ചു.