ത​ളി​പ്പ​റ​മ്പ്: വ​ന്യ​മൃ​ഗാ​ക്ര​മ​ണം ത​ട​ഞ്ഞ് ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ വ​നംമ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ.

ഞാ​യ​റാ​ഴ്ച ആ​റ​ളം ഫാ​മി​ൽ കാ​ട്ടാ​നാ​യാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട വെ​ള്ളി, ലീ​ല ദ​ന്പ​തി​ക​ൾ​ക്ക് അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ക്കു​ന്ന ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​യ​താ​യി​രു​ന്നു സ്പീ​ക്ക​ർ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​ണ്ടാ​യി​രു​ന്ന ദ​ന്പ​തി​ക​ളു​ടെ ബ​ന്ധു​ക്ക​ളോ​ടും നാ​ട്ടു​കാ​രോ​ടും വ​നം, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടും സ്പീ​ക്ക​ർ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു.