ഹോട്ടലില്‍ അതിക്രമം; പള്‍സര്‍ സുനി പോലീസ് കസ്റ്റഡിയില്‍
Monday, February 24, 2025 10:02 AM IST
പെരുമ്പാവൂര്‍: കുറുപ്പംപടി രായമംഗലത്തെ ഹോട്ടലില്‍ അതിക്രമം നടത്തിയ സംഭവത്തില്‍ പള്‍സര്‍ സുനിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ബഹളമുണ്ടാക്കിയതും സാധനനങ്ങള്‍ തല്ലിതകര്ത്തിയതിനുമാണ് കുറുംപ്പംപടി പോലീസ് സുനിക്കെതിരേ കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയയ്ക്കുമെന്നാണ് വിവരം.
ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഭക്ഷണം കഴിക്കാന്‍ ആദ്യം ഓര്‍ഡര്‍ എടുത്തതാണെങ്കിലും രണ്ടാമത് വീണ്ടും ജീവനക്കാരൻ ഓർഡർ എടുക്കാൻ എത്തിയപ്പോൾ സുനി പ്രകോപിതനാവുകയായിരുന്നു. ചില്ല് ഗ്ലാസ് എറിഞ്ഞുടയ്ക്കുകയും അസഭ്യം വര്‍ഷം നടത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.
മാധ്യമങ്ങളോട് പ്രതികരിക്കരുത്, മറ്റ് കേസുകളില്‍ ഉൾപ്പെടരുത് എന്നതടക്കം കര്‍ശന ഉപാധികളോടെയാണ് നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചത്.