മുക്കത്ത് നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ട്രാവലറിന് തീപിടിച്ചു
Monday, February 24, 2025 8:23 AM IST
കോഴിക്കോട്: മുക്കത്ത് വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ട്രാവലറിന് തീപിടിച്ചു. ചേന്ദമംഗല്ലൂര്‍ സ്വദേശി സുജീറിന്റെ ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ് ട്രാവലറാണ് കത്തി നശിച്ചത്. വാഹനത്തിന്റെ മുന്‍ഭാഗവും ഉള്‍വശവും പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്.
രാവിലെ ആറോടെയാണ് വാഹനം കത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. വീട്ടുകാര്‍ മോട്ടോറും പമ്പ് സെറ്റും ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു.
അഞ്ചരയോടെ ഓട്ടം കഴിഞ്ഞ് തിരിച്ചെത്തിച്ച വാഹനത്തിനാണ് അര മണിക്കൂറിന് ശേഷം തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം.