വിവാദ പരാമർശം; പി.സി.ജോര്‍ജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും
Monday, February 24, 2025 5:14 AM IST
കോട്ടയം : ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ കേസിൽ മുൻ എംഎൽഎ പി.സി.ജോര്‍ജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. കേസിൽ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ജോർജ് പോലീസില്‍ കീഴടങ്ങുക.
കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിലെ ജോർജിന്റെ വീട്ടിൽ പോലീസ് എത്തിയെങ്കിലും അദ്ദേഹത്തെ കാണാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് തിങ്കളാഴ്ച ഹാജരാകാമെന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ദിവസം എസ്ഡിപിഐ പ്രവര്‍ത്തകർ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലേക്കു പ്രകടനം നടത്തിയിരുന്നു.