മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Monday, February 24, 2025 3:15 AM IST
വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ന്യൂമോണിയ നിയന്ത്രണവിധേയമാണെങ്കിലും അണുബാധ രക്തത്തിലേക്ക് വ്യാപിച്ചെന്നാണ് റിപ്പോർട്ടുകൾ.
മാർപാപ്പ ബോധവാനാണെന്നും ശ്വാസകോശ അണുബാധ ഉള്ളതിനാൽ രക്തം നൽകുന്നുണ്ടെന്നും ഉയർന്ന അളവിൽ ഓക്സിജൻ കൊടുക്കുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്.
അതേസമയം, തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് വിശ്വാസികളോട് ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. റോമിലെ ഗമെല്ലി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്ദേശങ്ങള്‍ അയച്ചവര്‍ക്കും മാര്‍പാപ്പ നന്ദി അറിയിച്ചു.