വയനാട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല
Monday, February 24, 2025 12:45 AM IST
വയനാട്: മാനന്തവാടി പാൽചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാത്രി എട്ടോടെയാണ് സംഭവം.
കണ്ണൂരിൽ നിന്ന് വരികയായിരുന്ന കാറിനാണ് തീപിടിച്ചത്. കാറിലുണ്ടായിരുന്നവർ ഇറങ്ങിയോടിയതിനാൽ വൻ അപകടം ഒഴിവായി. കാർ പൂർണമായും കത്തിനശിച്ചു.
പനമരം സ്വദേശികളായ നാലംഗ കുടുംബമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
വാഹനം സ്ഥലത്ത് നിന്ന് നീക്കാൻ സാധിക്കാത്തതിനാൽ പാൽച്ചുരത്തിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായി.