ഹരാരെ ടി20: അയര്‍ലന്‍ഡിനെതിരെ സിംബാബ്വെയ്ക്ക് ജയം
Sunday, February 23, 2025 10:54 PM IST
ഹരാരെ: അയര്‍ലന്‍ഡിനെതിരായ ടി20 പരന്പരയിലെ രണ്ടാം മത്സരത്തിൽ സിംബാബ്വെയ്ക്ക് ജയം. ഹരാരെ സ്പോര്‍ട്സ് ക്ലബില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് സിംബാബ്വെ വിജയിച്ചത്.
അയർലൻഡ് ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം 49.4 ഓവറിൽ സിംബാബ്വെ മറികടന്നു. 43 റൺസെടുത്ത ടോണി മുൻയോംഗയുടെ പ്രകടനമാണ് സിംബാബ്വെയെ വിജയത്തിലെത്തിച്ചത്. 27 റൺസെടുത്ത റയാൻ ബർളും 22 റൺസെടുത്ത നായകൻ സിക്കന്ദർ റാസയും മികച്ച പ്രകടനം പുറത്തെടുത്തു.
അയർലൻഡിനായി ക്രെയ്ജ് യംഗ് നാല് വിക്കറ്റുകൾ വീഴ്ത്തി. ജോഷ്വ ലിറ്റിലും ബെൻജമിൻ വൈറ്റും ഹാരി ടെക്റ്ററും ഓരോ വിക്കറ്റ് വീതവും എടുത്തു.
ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 137 റൺസ് നേടിയത്. ലോര്‍ക്കാന്‍ ടക്കര്‍ (46), ഹാരി ടെക്റ്റര്‍ (28), ക്വേര്‍ടിസ് കാംഫെര്‍ (26) എന്നിവരാണ് അയർലൻഡിനായി മികച്ച പ്രകടനം നടത്തിയത്.