ചാമ്പ്യൻസ് ട്രോഫി; ഇംഗ്ലണ്ടിനെതിരേ ഓസ്ട്രേലിയക്ക് തകർപ്പൻ ജയം
Saturday, February 22, 2025 10:53 PM IST
ലാഹോർ: ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ബി മത്സരത്തിൽ ഇംഗ്ലണ്ടിനെതിരേ ഓസ്ട്രേലിയക്ക് ജയം. അഞ്ച് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഓസീസ് സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 351 മറികടക്കാനായി ബാറ്റേന്തിയ ഓസ്ട്രേലിയൻ പട 47.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് അടിച്ചെടുത്തു. ജോഷ് ലിഗ്ലിസിന്റെ ബാറ്റിംഗ് മികവിലാണ് ഓസ്ട്രേലിയ തകർപ്പൻ ജയം സ്വന്തമാക്കിയത്.
86 പന്തിൽ എട്ട് ഫോറും ആറ് സിക്സും ഉൾപ്പെടെ 120 റൺസ് ലിഗ്ലിസ് അടിച്ചുകൂട്ടി. 66 പന്തിൽ 63 റൺസ് എടുത്ത് മാത്യു ഷോർട്സും 45 പന്തിൽ 47 റൺസ് എടുത്ത് മാർണസ് ലബുഷൻഗെയും 63 പന്തിൽ 69 റൺസ് എടുത്ത് അലക്സ് ക്യാരിയും 15 പന്തിൽ 32 റൺസ് എടുത്ത് ഗ്ലെൻ മാക്സ്വെല്ലും ഓസ്ട്രേലിയക്കായി തിളങ്ങി.
മാർക്ക് വൂഡ്, ജോഫ്ര ആർച്ചർ, ബ്രൈഡൺ കാർസ്, ആദിൽ റഷീദ്, ലിയാം ലിവിംഗ്സ്റ്റൺ എന്നിവർ ഇംഗ്ലണ്ടിനായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.