ഇരിങ്ങാലക്കുടയിൽ വൻ നിക്ഷേപ തട്ടിപ്പ്; പോലീസ് കേസെടുത്തു
Saturday, February 22, 2025 7:54 PM IST
തൃശൂർ: ഷെയർ ട്രേഡിംഗിന്റെ പേരിൽ 100 കോടിയോളം രൂപ തട്ടിയതായി പരാതി. തൃശൂർ ഇരിങ്ങാലക്കുടയിൽ ആണ് സംഭവം.
ഇരിങ്ങാലക്കുട സ്വദേശികളായ ബിബിൻ സി. ബാബുവും രണ്ടു സഹോദരങ്ങളുമാണ് തട്ടിപ്പ് നടത്തിയത്. 32 നിക്ഷേപകർ പരാതി നൽകിയിട്ടുണ്ട്.
ബില്യൺ ബീസ് നിക്ഷേപ പദ്ധതിയെന്ന പേരിലാണ് പണപ്പിരിവ് നടത്തിയത്. 10 ലക്ഷം മുടക്കിയാൽ പ്രതിമാസം മുപ്പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
ശേഷം രണ്ട് സഹോദരങ്ങളും മുങ്ങുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.