ഗോ​ഹ​ട്ടി: വെ​ള്ളി​യാ​ഴ്ച​ക​ളി​ല്‍ മു​സ്‌​ലീം നി​യ​മ​സ​ഭാം​ഗ​ങ്ങ​ള്‍​ക്ക് നിസ്കാരം നി​ര്‍​വ​ഹി​ക്കാ​ന്‍ ര​ണ്ട് മ​ണി​ക്കൂ​ര്‍ ഇ​ട​വേ​ള ന​ല്‍​കു​ന്ന ആ​സാം നി​യ​മ​സ​ഭ​യു​ടെ ദീ​ര്‍​ഘ​കാ​ല പ​തി​വ് ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ല്‍ ഉ​പേ​ക്ഷി​ച്ചു.

ജു​മു​അ നിസ്കാരത്തിന് മു​സ്‌​ലീം അം​ഗ​ങ്ങ​ള്‍​ക്ക് ഇ​ട​വേ​ള ന​ല്‍​കു​ന്ന പ​തി​വ് അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഈ ​തീ​രു​മാ​ന​മാ​ണ് ഇ​പ്പോ​ള്‍ ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്.

സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​ല്‍ എ​ഐ​യു​ഡി​എ​ഫ് എം​എ​ല്‍​എ​യാ​യ റ​ഫീ​ഖു​ല്‍ ഇ​സ്‌​ലാം എ​തി​ര്‍​പ്പ് അ​റി​യി​ച്ചു. നി​യ​മ​സ​ഭ​യി​ല്‍ 30 മു​സ്‌​ലീം എം​എ​ല്‍​എ​മാ​രു​ണ്ട്. ബി​ജെ​പി​ക്ക് അം​ഗ​ബ​ല​മു​ള്ള​തി​നാ​ല്‍ മാ​ത്ര​മാ​ണ് ഇ​ത് ചെ​യ്തി​രി​ക്കു​ന്ന​ത്.-​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​യ​മ​സ​ഭ​യ്ക്ക് സ​മീ​പ​ത്ത് ത​ന്നെ ജു​മു​അ ന​മ​സ്‌​കാ​രം ന​ട​ത്താ​ന്‍ വേ​ണ്ട സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വും കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യു​മാ​യ ദേ​ബ​ബ്ര​ത സൈ​കി​യ പ​റ​ഞ്ഞു.

ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യി​ല്‍ ആ​സാ​മി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന സ​ര്‍ സ​യ്യി​ദ് മു​ഹ​മ്മ​ദ് സാ​ദു​ല്ല​യാ​ണ് (1937-1946) 1937ല്‍ ​വെ​ള്ളി​യാ​ഴ്ച്ച​ക​ളി​ല്‍ ര​ണ്ടു​മ​ണി​ക്കൂ​ര്‍ ഇ​ട​വേ​ള കൊ​ണ്ടു​വ​ന്ന​ത്.

1946 മു​ത​ല്‍ 1950 വ​രെ ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​നാ നി​ര്‍​മാ​ണ സ​മി​തി​യി​ല്‍ അം​ഗ​വു​മാ​യി​രു​ന്നു സ​ര്‍ സ​യ്യി​ദ് മു​ഹ​മ്മ​ദ് സാ​ദു​ല്ല. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 9.30നാ​ണ് നി​യ​മ​സ​ഭ ആ​രം​ഭി​ക്കു​ക. എ​ന്നാ​ല്‍, വെ​ള്ളി​യാ​ഴ്ച്ച ഒ​മ്പ​തി​ന് തു​ട​ങ്ങു​ക​യും രാ​വി​ലെ 11 മു​ത​ല്‍ ര​ണ്ട് മ​ണി​ക്കൂ​ര്‍ ഇ​ട​വേ​ള ന​ല്‍​കു​ക​യു​മാ​ണ് ചെ​യ്തി​രു​ന്ന​ത്.

ആ​സാ​മി​ൽ ബി​ജെ​പി ആ​ദ്യ​മാ​യി അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി ഒ​രു​വ​ര്‍​ഷ​ത്തി​ന് ശേ​ഷം 2017ല്‍ ​ബി​ജെ​പി എം​എ​ല്‍​എ​മാ​രാ​ണ് ഈ ​ഇ​ട​വേ​ള എ​ടു​ത്തു​ക​ള​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​താ​ണ് ഇ​പ്പോ​ള്‍ ന​ട​പ്പാ​യി​രി​ക്കു​ന്ന​ത്. ഇ​നി മു​ത​ല്‍ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 9.30നാ​യി​രി​ക്കും നി​യ​മ​സ​ഭ ചേ​രു​ക.