അതിരപ്പിള്ളിയിലെ കൊമ്പന്റെ തലച്ചോറിൽ അണുബാധയേറ്റിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Saturday, February 22, 2025 9:58 AM IST
കൊച്ചി: അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പന്റെ മരണത്തില്‍ ആനയുടെ തലച്ചോറിനും അണുബാധയേറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
മസ്തകവും തുമ്പിക്കൈയും പുഴുവരിച്ച നിലയിലായിരുന്നു. ഹൃദയാഘാതം തന്നെയാണ് മരണകാരണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച പകല്‍ 12ഓടെയാണ് കോടനാട് അഭയാരണ്യത്തില്‍ കൊമ്പന് ചരിഞ്ഞത്. തുടര്‍ന്ന് വൈകീട്ട് മൂന്നിന് മണ്ണുത്തിയില്‍ നിന്നുള്ള വെറ്ററിനറി ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് പോസ്റ്റുമോര്‍ട്ടം നടപടികൾ പൂർത്തിയാക്കിയത്.