ക​ണ്ണൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ അ​ധ്യ​ക്ഷ പി.​പി. ദി​വ്യ​ക്കെ​തി​രെ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി കെ​എ​സ്‌​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​മു​ഹ​മ്മ​ദ് ഷ​മ്മാ​സ്. കാ​ർ​ട്ട​ൺ ഇ​ന്ത്യ അ​ലൈ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​ക്ക് കോ​ടി​ക​ളു​ടെ ക​രാ​റു​ക​ൾ ല​ഭി​ച്ച​തും ക​മ്പ​നി ഡ​യ​റ​ക്ട​റാ​യ മു​ഹ​മ്മ​ദ് ആ​സി​ഫും പി.​പി. ദി​വ്യ​യു​ടെ ഭ​ർ​ത്താ​വ് വി.​പി. അ​ജി​ത്തും ക​ണ്ണൂ​രി​ലെ പ്ര​മു​ഖ ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ പാ​ല​ക്ക​യം ത​ട്ടി​ൽ നാ​ലേ​ക്ക​റോ​ളം ഭൂ​മി വാ​ങ്ങി​യ​തും അ​ന്വേ​ഷി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ യോ​ഗേ​ഷ് ഗു​പ്ത​യെ നേ​രി​ട്ട് ക​ണ്ടാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ഭൂ​മി ഇ​ട​പാ​ടു​ക​ളു​ടെ​യും മ​റ്റ് അ​ഴി​മ​തി​ക​ളു​ടെ​യും രേ​ഖ​ക​ൾ സ​ഹി​ത​മാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്നും ഷ​മ്മാ​സ് പ​റ​ഞ്ഞു.

ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് സ​മീ​പം കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ 49 സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി​യ​തി​ന് പി​ന്നി​ലും അ​ഴി​മ​തി​യു​ണ്ട​ന്നും പി. ​മു​ഹ​മ്മ​ദ്‌ ഷ​മ്മാ​സ് ആ​രോ​പി​ച്ചു. 2,40,32,500 രൂ​പ​യ്ക്കാ​ണ് 49 സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി​യ​ത്. സ്കൂ​ളു​ക​ളി​ൽ കു​ടും​ബ​ശ്രീ കി​യോ​സ്ക് നി​ർ​മി​ച്ച​തി​ലു​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളി​ൽ അ​ഴി​മ​തി ന​ട​ന്നു​വെ​ന്നും മു​ഹ​മ്മ​ദ്‌ ഷ​മ്മാ​സ് ആ​രോ​പി​ച്ചു.