നാ​ഗ്പു​ർ: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് സെ​മി ഫൈ​ന​ലി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ മും​ബൈ​യെ കീ​ഴ്പ്പെ​ടു​ത്തി വി​ദ​ർ​ഭ ഫൈ​ന​ലി​ൽ ക​ട​ന്നു. 80 റ​ണ്‍​സി​നാ​യി​രു​ന്നു വി​ദ​ർ​ഭ​യു​ടെ ജ​യം. സ്കോ​ർ: വി​ദ​ർ​ഭ-383 & 292, മും​ബൈ-270 & 325

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 406 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന മും​ബൈ​യ്ക്ക് 325 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യു​ള്ളു. 66 റ​ണ്‍​സ് നേ​ടി​യ ഷാ​ർ​ദു​ൽ താ​ക്കൂ​റാ​ണ് മും​ബൈ നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ. സൂ​ര്യ​കു​മാ​ർ യാ​ദ​വ് 23 റ​ണ്‍​സും ക്യാ​പ്റ്റ​ൻ അ​ജി​ങ്ക്യ ര​ഹാ​നെ 12 റ​ണ്‍​സും ശി​വം ദും​ബെ 12 റ​ണ്‍​സും മാ​ത്ര​മാ​ണ് നേ​ടി​യ​ത്. ഷം​സ് മു​ലാ​നി 46 റ​ണ്‍​സ് നേ​ടി.

ഹ​ർ​ഷ് ദു​ബെ​യു​ടെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് വി​ദ​ർ​ഭ​യ്ക്ക് മി​ന്നു​ന്ന ജ​യം സ​മ്മാ​നി​ച്ച​ത്. 41.5 ഓ​വ​റി​ൽ 127 റ​ണ്‍​സ് വ​ഴ​ങ്ങി അ​ഞ്ച് വി​ക്ക​റ്റാ​ണ് ഹ​ർ​ഷ് പി​ഴു​ത​ത്. യാ​ഷ് താ​ക്കൂ​റും പാ​ർ​ഥ് രേ​ഖ​ഡെ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

വി​ദ​ർ​ഭ​യു​ടെ ര​ണ്ടാ​മി​ന്നിം​ഗ്സ് 292 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. ആ​ദ്യ ഇ​ന്നിം​ഗ്സി​ലെ ലീ​ഡി​ന്‍റെ കൂ​ടി ബ​ല​ത്തി​ലാ​ണ് വി​ദ​ർ​ഭ മും​ബൈ​യ്ക്കു മു​ന്നി​ൽ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം മു​ന്നോ​ട്ടു​വ​ച്ച​ത്.

ഫെ​ബ്രു​വ​രി 26ന് ​ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ വി​ദ​ർ​ഭ കേ​ര​ള​ത്തെ നേ​രി​ടും. ആ​ദ്യ​മാ​യാ​ണ് കേ​ര​ളം ഫൈ​ന​ലി​ൽ എ​ത്തു​ന്ന​ത്.