തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം. പി.​എ​സ്. സ​ഞ്ജീ​വിനെ പു​തി​യ സെ​ക്ര​ട്ട​റിയായി തെരഞ്ഞെടുത്തു. എം. ​ശി​വ​പ്ര​സാ​ദി​നെ പ്ര​സി​ഡ​ന്‍റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ക​ണ്ണൂ​ർ എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​ണ് സ​ഞ്ജീ​വ്. എം. ​ശി​വ​പ്ര​സാ​ദ് ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​ണ്. എ​സ്എ​ഫ്ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ലാ​ണ് പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് കെ. ​അ​നു​ശ്രീ​യും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ പ​രി​ഗ​ണ​നാ പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന സ​ഞ്ജീ​വി​നെ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.