നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ ശ്രമിക്കുന്നു, കോടതിയെ സമീപിക്കുമെന്ന് അന്‍വര്‍
Friday, February 21, 2025 1:18 PM IST
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനർ പി.വി. അൻവർ. ആവശ്യമെങ്കിൽ കോടതിയെ സമീപിക്കും.വോട്ടർമാർ നിയമോപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്നാണ് നിലമ്പൂരിലെ തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ ശ്രമിക്കുന്നതെന്നും അൻവർ കുറ്റപ്പെടുത്തി. മേയ് രണ്ടാം വാരം മമത ബാനർജി കേരളത്തിലെത്തും. കോഴിക്കോട് ഒരു ലക്ഷം ആളുകളെ പങ്കെടുപ്പിച്ച് പരിപാടി നടത്തും. തദ്ദേശ തെരഞ്ഞെടുപ്പിൽ തൃണമൂൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂൽ സംസ്ഥാന പ്രതിനിധി സമ്മേളനം 23ന് നടക്കും. സമ്മേളനത്തിയായി മഹുവ മൊയ്ത്ര എംപിയും ഡെറിക് ഒബ്രയിനും ഇന്ന് കേരളത്തിലെത്തുമെന്നും അൻവർ കൂട്ടിച്ചേർത്തു.